കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബും ഭവൻസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഒാൺലൈൻ ഒാണാഘോഷം ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
20 വർഷം മുമ്പ് ദോഹ ടോസ്റ്റ് മാസ്റ്റർ ക്ലബിൽ നടത്തിയ മഞ്ഞുരുക്കൽ പ്രഭാഷണം അദ്ദേഹം ഒരിക്കൽകൂടി അവതരിപ്പിച്ചു.
റോസ്മിൻ സോയൂസ് സ്വാഗതം പറഞ്ഞു. ഷീബ അധ്യക്ഷത വഹിച്ചു. ബിജോ പി. ബാബു അംബാസഡറെ പരിചയപ്പെടുത്തി. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് അന്താരാഷ്ട്ര പ്രസംഗമത്സര വിജയി ബോബി അബ്രാഹം മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഫഹാഹീൽ അൽ വതാനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ പ്രഥമാധ്യാപകൻ രവി അയ്യനോളി, വിശാൽ എഡ്വേർഡ് ഖാൻ, ദിനേശ് കുമാർ പാൽ, ഭവൻസ് ടോസ്റ്റേഴ്സ് ക്ലബ് പ്രസിഡൻറ് കൊണ്ടൽ റെഡ്ഡി എന്നിവർ സംസാരിച്ചു. തിരുവാതിര, കീബോർഡ് പ്ലേ, ഓണപ്പാട്ടുകൾ, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ്, അന്താക്ഷരി, പദ്യപാരായണം, സ്കിറ്റ് എന്നിവയുണ്ടായി. പ്രതിഭ ഷിബു, ഷീബ, സൂസൻ എബ്രഹാം, ഭവിത ബ്രൈറ്റ്, റോസ്മിൻ സോയൂസ്, ബിജോ പി. ബാബു, ജിജു രാമൻകുളത്ത്, പ്രശാന്ത് കവളങ്ങാട്, ലൂസി ചെറിയാൻ, സതീഷ് കുമാർ, അബ്രഹാം ജോൺ, പ്രമുഖ് ബോസ്, മഹേഷ് അയ്യർ, ഷിബു, സീമ ജിജു, ലിജിയ പ്രശാന്ത്, ബ്രീസ ബ്രൈറ്റ്, ചൈതന്യ ലക്ഷ്മി, അഞ്ജന സന്തോഷ്, ദീന എൽസ ജോർജ്, ബെറ്റി ബിജോ, അലീന ബിജോ, മല്ലിക ലക്ഷ്മി, ദർശൻ ജിജു, സാരംഗ് സുനിൽ എന്നിവർ കലാസാംസ്കാരിക പരിപാടികളിൽ പെങ്കടുത്തു. അജോയ് ജേക്കബ് ജോർജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.