കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ മൂന്നാം വാർഷികം ‘ഭാവനീയം 2023’ എന്ന പേരിൽ ആഘോഷിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ കവി കെ. സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. മുൻ അധ്യക്ഷ ഷീബ പ്രമുഖ് സ്വാഗതം പറഞ്ഞു.
ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് അധ്യക്ഷൻ ജോർജ് മേലാടൻ, ഡിസ്ട്രിക്ട് 20 ഡയറക്ടർ മൊന അലോക്കുബ്, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ യാസർ അൽ ഖഷാർ, ക്ലബ് ഗ്രോത്ത് ഡയറക്ടർ സേഹാം മുഹമ്മദ്, ഡിവിഷൻ ഇ ഡയറക്ടർ അസ്മ അൽ എനൈസി, ഏരിയ 19 ഡയറക്ടർ ജമാലുദ്ദീൻ ശൈഖ്, മുൻ ഡിവിഷൻ എച്ച് ഡയറക്ടർ പ്രമുഖ ബോസ്, സലീം പള്ളിയിൽ, ചെസ്സിൽ രാമപുരം എന്നിവർ ആശംസകൾ നേർന്നു. മുൻ അധ്യക്ഷൻ ബിജോ പി. ബാബു ക്ലബിന്റെ നാൾവഴികൾ വിവരിച്ചു. അജയ് ജേക്കബ് ജോർജ് യോഗനിർദേശങ്ങളും സുനിൽ എൻ.എസ് മുഖ്യാതിഥിയെ പരിചയപ്പെടുത്തലും നിർവഹിച്ചു.
ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, പ്രജിത വിജയൻ തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. പ്രശാന്ത് കവലങ്ങാട് നിമിഷ പ്രസംഗ അവതരണം നടത്തി. ജെറാൾഡ് ജോസഫ് ശ്രീജ പ്രബീഷ് എന്നിവർ അവതാരകരും ജോൺ മാത്യു പാറപ്പുറത്ത്, സുനിൽ തോമസ് എന്നിവർ മോഡറേറ്റർമാരുമായി. ജോമി ജോൺ സ്റ്റീഫൻ സമയ നിയന്ത്രണം നിർവഹിച്ചു. ഇവന്റ് ചെയർ സാജു സ്റ്റീഫൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.