കുവൈത്ത് സിറ്റി: ബിദൂനികൾക്ക് കുവൈത്ത് പൗരത്വം നൽകണമെന്നാവശ്യപ്പെട്ട് ഹിഷാം അൽ സാലിഹ് എം.പി കരടുനിർദേശം സമർപ്പിച്ചു.
പതിറ്റാണ്ടുകളായി പൗരത്വമില്ലാതെ ദുരിതം അനുഭവിക്കുകയാണവർ. രാജ്യത്തെ ആദ്യ സെൻസസ് 1965ൽ നടക്കുേമ്പാൾ കുവൈത്തിൽ അവരോ അവരുടെ പൂർവികരോ ഉണ്ടെങ്കിൽ പൗരത്വത്തിന് അർഹതയുണ്ട്. ഇത്തരക്കാർക്ക് ഒരു വർഷത്തിനകം പൗരത്വം നൽകണമെന്ന് കരടുനിർദേശത്തിൽ ചൂണ്ടിക്കാട്ടി.
ഒരു ലക്ഷത്തോളം ബിദൂനികൾ പൗരത്വം കാത്ത് കഴിയുന്നുണ്ട്.അതേസമയം, 35,000 പേർ മാത്രമേ ഉള്ളൂവെന്നാണ് സർക്കാർ കണക്ക്. ബാക്കിയുള്ളവർ മറ്റു രാജ്യങ്ങളിലെ പൗരന്മാരാണെന്നും കുവൈത്തികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി സ്വന്തം അസ്ഥിത്വം മറച്ചുവെക്കുകയാണ് പലരുമെന്നാണ് സർക്കാർ വിലയിരുത്തൽ.
1959ൽ രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുേമ്പാൾ തങ്ങളുടെ പൂർവികർ കുവൈത്തിൽ ഉണ്ടായിരുന്നുവെന്നും അഡ്മിനിസ്ട്രേറ്റിവ് നടപടികളിലെ പ്രശ്നങ്ങൾ കാരണം പൗരത്വം നിഷേധിക്കുകയായിരുന്നുവെന്നുമാണ് ബിദൂനികൾ വാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.