കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവരുടെ ഇഖാമ പുതുക്കലിന് 2000 ദീനാർ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ അബ്ദുല്ല അൽ തുറൈജി എം.പി രംഗത്തെത്തി.
താങ്ങാനാകാത്ത വലിയ തുകയാണിതെന്നും നൽകാൻ കഴിയാതെ വിദേശികൾ നാടുവിടാൻ നിർബന്ധിതരാകുമെന്നത് മാത്രമാകും ഫലമെന്നും അദ്ദേഹം പറഞ്ഞു.
അപ്രായോഗികവും യുക്തിക്ക് നിരക്കാത്തതുമായ തീരുമാനത്തിൽനിന്ന് മാൻപവർ അതോറിറ്റി പിൻമാറണം. വിദേശികളിൽ നല്ലൊരു ഭാഗം സ്വന്തം സ്ഥാപനമുള്ളവരാണ്.വർക്ക് പെർമിറ്റ് പുതുക്കാനുള്ള ചെലവുകൂടി കണ്ടെത്താൻ വിദേശികൾ സേവനങ്ങളുടെ ഫീസ് വർധിപ്പിക്കും.
ഇത് സ്വദേശികളുടെയും ജീവിതച്ചെലവ് വർധിക്കാൻ കാരണമാകും. ആരോഗ്യ ഇൻഷുറൻസ് ഫീസ് ഇൗടാക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, ഫീസ് ന്യായമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.