Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിസ പുതുക്കലിന് വൻ...

വിസ പുതുക്കലിന് വൻ ഫീസ്: എതിർപ്പുമായി എം.പി

text_fields
bookmark_border
വിസ പുതുക്കലിന് വൻ ഫീസ്: എതിർപ്പുമായി എം.പി
cancel
camera_alt

അബ്​ദുല്ല അൽ തു​റൈജി എം.പി 

കുവൈത്ത്​ സിറ്റി: 60 വയസ്സിന്​ മുകളിലുള്ള ബിരുദമില്ലാത്തവരുടെ ഇഖാമ പുതുക്കലിന്​ 2000 ദീനാർ ഫീസ്​ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ അബ്​ദുല്ല അൽ തുറൈജി എം.പി രംഗത്തെത്തി.

താങ്ങാനാകാത്ത വലിയ തുകയാണിതെന്നും നൽകാൻ കഴിയാതെ വിദേശികൾ നാടുവിടാൻ നിർബന്ധിതരാകുമെന്നത്​ മാത്രമാകും ഫലമെന്നും അദ്ദേഹം പറഞ്ഞു.

അപ്രായോഗികവും യുക്​തിക്ക്​ നിരക്കാത്തതുമായ തീരുമാനത്തിൽനിന്ന്​ മാൻപവർ അതോറിറ്റി പിൻമാറണം. വിദേശികളിൽ നല്ലൊരു ഭാഗം സ്വന്തം സ്ഥാപനമുള്ളവരാണ്​.വർക്ക് പെർമിറ്റ് പുതുക്കാനുള്ള ചെലവുകൂടി കണ്ടെത്താൻ വിദേശികൾ സേവനങ്ങളുടെ ഫീസ് വർധിപ്പിക്കും.

ഇത്​ സ്വദേശികളുടെയും ജീവിതച്ചെലവ്​ വർധിക്കാൻ കാരണമാകും. ആരോഗ്യ ഇൻഷുറൻസ്​ ഫീസ്​ ഇൗടാക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, ഫീസ്​ ന്യായമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa renewal
News Summary - Big fee for visa renewal: MP
Next Story