കുവൈത്ത് സിറ്റി: ജോർഡനിലെ സിറിയൻ അഭയാർഥികൾക്ക് പുതപ്പുകൾ വിതരണം ചെയ്ത് കുവൈത്ത് സന്നദ്ധ സംഘടന. അൽ നജാത്ത് ചാരിറ്റിയാണ് 2000 കുടുംബങ്ങൾക്കാണ് പുതപ്പും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തത്.
തണുപ്പുകാലത്ത് പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാണ് കുവൈത്തി സംഘടനയുടെ സഹായം. സിറിയൻ അഭയാർഥികൾ മരുന്നും ചികിത്സ ഉപകരണങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്നുണ്ടെന്നും പ്രായമായവരും മാറാരോഗികളും ഉൾപ്പെടെ ഇൗ കോവിഡ് കാലത്ത് കഷ്ടപ്പെടുകയാണെന്നും നജാത്ത് ചാരിറ്റി റിസോഴ്സ്, പബ്ലിക് റിലേഷൻ മേധാവി ഉമർ അൽ തുവൈനി പറഞ്ഞു.
കൂടുതൽ സഹായം ലഭ്യമാക്കാൻ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സ്കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച് സിറിയൻ അഭയാർഥികളെ സഹായിക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.