റഷ്യയിലെ സ്ഫോടനം: കുവൈത്ത് അനുശോചിച്ചു

കുവൈത്ത് സിറ്റി: തെക്കൻ റഷ്യൻ പ്രദേശമായ ഡാഗെസ്താനിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. സ്‌ഫോടനത്തിൽ അനുശോചിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സ​​ന്ദേശമയച്ചു.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അനുശോചനത്തിൽ വ്യക്തമാക്കി. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സ​​ന്ദേശമയച്ചു.

ഡാഗെസ്താനിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 35 പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സ്‌റ്റേഷനോടുചേർന്ന ഓട്ടോ റിപ്പയർ ഷോപ്പിലുണ്ടായ പൊട്ടിത്തെറിയാണ് സംഭവത്തിന് കാരണം. ഇതിൽ നിന്നുള്ള തീ പെട്രോൾ സ്റ്റേഷനിലേക്ക് പടർന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

Tags:    
News Summary - Blast in Russia-Kuwait condoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.