കുവൈത്ത് സിറ്റി: തനിമ കുവൈത്ത് ബി.ഡി.കെയുമായി ചേർന്ന് പുതുവത്സര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുതുവത്സരത്തനിമ എന്ന പേരിൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ നടത്തിയ ക്യാമ്പിൽ 170 പേർ രക്തം നൽകി. കോവിഡ് പശ്ചാത്തലത്തിൽ രക്തദൗർലഭ്യം നേരിടാൻ സെൻട്രൽ ബ്ലഡ് ബാങ്കിെൻറ അഭ്യർഥന പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒാൺകോസ്റ്റ് സി.ഒ.ഒ ടി.എ. രമേശ്, ബി.ഇ.സി മാർക്കറ്റിങ് മാനേജർ രാംദാസ് നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പുതുവത്സരത്തനിമ കൺവീനർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. തനിമ കൺവീനർ ബാബുജി ബത്തേരി ആമുഖപ്രസംഗം നടത്തി.
ബി.ഡി.കെ രക്ഷാധികാരി മനോജ് മാവേലിക്കര, ആശ്രയത്തനിമ കൺവീനർ ജേക്കബ് വർഗീസ്, ബി.ഡി.കെ ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ, ചീഫ് ജൂറി ജോണി കുന്നിൽ, പെൺതനിമ പ്രതിനിധി ഡെയ്സി ടീച്ചർ, കൺവീനർമാരായ ഫ്രെഡി ഫ്രാൻസിസ്, വി.പി. റൂഹൈൽ എന്നിവർ സംസാരിച്ചു.
ടി.എ. രമേഷ്, മനോജ് മാവേലിക്കര, രാജൻ തോട്ടത്തിൽ എന്നിവർ തനിമ ഭാരവാഹികൾക്ക് പ്രശംസാഫലകം കൈമാറി. രഘുബാൽ സ്വാഗതവും വിനോദ് തോമസ് നന്ദിയും പറഞ്ഞു. ഷൈജു പള്ളിപ്പുറം പരിപാടികൾ നിയന്ത്രിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ ഭാഗമായി തനിമ നടത്തിയ ബിൽഡിങ് ഡക്കറേഷൻ മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. തനിമ, ബി.ഡി.കെ ഹാർഡ് കോർ അംഗങ്ങളായ അഷ്റഫ് ചേരൂട്ട്, റാണാ വർഗീസ്, ബാപ്റ്റിസ്റ്റ്, വേണുഗോപാൽ, തോമസ് ജോൺ അടൂർ, ജീൻസ്, കറ്റാനം തോമസ്, ജീസൺ, ബിനോയ് എബ്രഹാം, ഷാമോൻ, സുരേഷ്, ഷോബിൻ, ലിറ്റി ജേക്കബ്, ബീന പോൾ, മേരി ജോൺ, ജിബി പോൾ, ജസീന ജോസഫ്, ലിനി ജയൻ, ശ്രീകുമാർ, ജോളി, അനില, ജൻസി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
രക്തദാന ക്യാമ്പ്, ബോധവത്കരണ ക്ലാസ്, അടിയന്തര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യ സേവനം എന്നിവക്ക് ബി.ഡി.കെയുടെ 69997588, 51510076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.