ഒ.​െഎ.സി.സി സാൽമിയ ഏരിയ സംഘടിപ്പിച്ച രക്​തദാന ക്യാമ്പ്​

അമീറിന്​ ആദരമർപ്പിച്ച്​ രക്​തദാന ക്യാമ്പ്​

കുവൈത്ത്​ സിറ്റി: ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ ആദരമർപ്പിച്ച്​ ഒ.ഐ.സി.സി കുവൈത്ത്​ സാൽമിയ എരിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന ചടങ്ങിൽ നിരവധി ആളുകൾ പ​െങ്കടുത്തു. ലളിതമായ ഉദ്​ഘാടന ചടങ്ങിൽ വിടവാങ്ങിയ ശൈഖ്​ സബാഹിനെ അനുസ്മരിച്ചു.

ബിനു മാസ്​റ്റർ സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ബി.എസ്​. പിള്ള അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ്​ വർഗീസ് പുതുക്കുളങ്ങര ഉദ്​ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറിമാരായ ബേക്കൻ ജോസഫ്, സെക്രട്ടറി സുരേഷ് മാത്തൂർ, വെൽഫെയർ ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ സംസാരിച്ചു. ജോമോൻ കോയിക്കര നന്ദി പറഞ്ഞു. മധുകുമാർ മാഹി, സാബു പാലോസ്, ജിയോ മത്തായി, എൽദോ ബാബു, ജോസഫ് കോമ്പാറ, ലാക് ജോസ്, ടോം എടയോടിയിൽ, വിപിൻ രാജേന്ദ്രൻ, പെയ്റ്റൻ റോമനസ്, ടോണി കണ്ണൂർ, ബാബു ജോൺ എറണാകുളം, അഭിലാഷ് ആലപ്പുഴ, അഖിലേഷ് മാലൂർ, ലിബിൻ മുഴക്കുന്ന്, അനൂപ് സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.