കുവൈത്ത് സിറ്റി: കുവൈത്ത് കരിങ്കുന്നം അസോസിയേഷൻ, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മ, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ എന്നിവ സംയുക്തമായി കേരളപ്പിറവിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.സെൻട്രൽ ബ്ലഡ് ബാങ്കിെൻറ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ നവംബർ ആറിന് ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് ആറുവരെയാണ് ക്യാമ്പ്. കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനോടുള്ള ആദരവായി കൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ മേൽനോട്ടത്തിലാണ് നടക്കുക.
കോവിഡ് പശ്ചാത്തലത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ അനുഭവപ്പെടാൻ സാധ്യതയുള്ള രക്ത ദൗർലഭ്യം മുന്നിൽകണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.bdkkuwait.org/event-registration എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.ഫോൺ: മംഗഫ് / ഫഹാഹീൽ: 69302536, മഹബൂല/ അബൂഹലീഫ: 98557344, സാൽമിയ: 69699029, ഫർവാനിയ: 98738016, അബ്ബാസിയ: 66149067. വാഹനസൗകര്യം ഏർപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.