സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന കാമ്പയിൻ

കുവൈത്ത് സിറ്റി: സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന കാമ്പയിൻ ആരംഭിച്ചു. കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷത്തി​ന്റെ ഭാഗമായ രക്തദാന കാമ്പയിൻ ഫെബ്രുവരി 29 വരെ നീണ്ടുനിൽക്കും. രാജ്യത്ത് താമസിക്കുന്ന എല്ലാവരിലും നിസ്വാർഥത പ്രോത്സാഹിപ്പിക്കുന്ന കാമ്പയിൻ തുടർച്ചയായ എട്ടാം വർഷമാണ് നടത്തുന്നതെന്ന് രക്തപ്പകർച്ച സേവന വിഭാഗം മേധാവി ഡോ. റീം അൽ റദ്വാൻ പറഞ്ഞു.

രക്തം ദാനം ചെയ്യുന്നത് മനുഷ്യത്വപരമായ കടമ മാത്രമല്ല, ദേശസ്‌നേഹം കൂടിയാണെന്നും അവർ പറഞ്ഞു. കുവൈറ്റിന്റെ ദേശീയ അവധി ദിനങ്ങളെ അനുസ്മരിച്ചും അവരുടെ പ്രവർത്തനത്തിനുള്ള നന്ദി സൂചകമായും രക്തം സംഭാവന നൽകുന്ന എല്ലാവർക്കും സുവനീറുകൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. വാർഷിക രക്തദാന കാമ്പയിനുകൾ വഴി 24 ശതമാനം രക്തം ലഭ്യമാകുന്നു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 15 ശതമാനത്തിൽ ഗണ്യമായ വർദ്ധനവാണെന്നും ഡോ. അൽ റദ്‌വാൻ പറഞ്ഞു. പൗരന്മാരോടും പ്രവാസികളോടും രക്തം ദാനം ചെയ്യുന്നതിൽ പങ്കാളികളാകാൻ ഡോ. അൽ റദ്വാൻ ആഹ്വാനം ചെയ്തു.

Tags:    
News Summary - Blood Donation Campaign at Central Blood Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.