കുവൈത്ത് സിറ്റി: രക്തദാന സന്ദേശങ്ങൾ പ്രചരിപ്പിച്ചും രക്തദാന പ്രോത്സാഹനം നൽകിയും പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള-കുവൈത്തിന് (ബി.ഡി.കെ) ആദരം.രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈത്ത് ആരോഗ്യ വകുപ്പും സെൻട്രൽ ബ്ലഡ്ബാങ്കും ചേർന്ന് കുവൈത്തിലെ രക്തദാതാക്കളെയും സംഘടനകളെയും ആദരിച്ചു. ചടങ്ങിൽ ബി.ഡി.കെക്കുവേണ്ടി കോഡിനേറ്റർ നളിനാക്ഷൻ മൊമെന്റോ ഏറ്റുവാങ്ങി. രക്തദാന സേനത്തിൽ ബി.ഡി.കെ നൽകികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ബ്ലഡ്ബാങ്ക് അധികൃതർ പ്രശംസിച്ചു.
പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും, സഹജീവികളുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന എല്ലാ രക്തദാതാക്കളെയും സംഘടനകളെയും നന്ദി അറിയിക്കുന്നതായും തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായും ബി.ഡി.കെ അറിയിച്ചു.
കുവൈത്തിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈത്ത് ഹെൽപ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.