കുവൈത്ത് സിറ്റി: കുവൈത്ത് തീരസംരക്ഷണ സേന കുവൈത്ത് സമുദ്രപരിധിയിൽ അനധികൃതമായി പ്രവേശിച്ച 30 ഇറാനിയൻ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു. കുവൈത്ത് നേവിയും തീരസംരക്ഷണസേനയും കാർഷിക മത്സ്യവിഭവ അതോറിറ്റിയും ചേർന്നാണ് ബോട്ടുകൾ പിടിച്ചെടുത്തത്.
തന്ത്രപരമായ മത്സ്യസമ്പത്തിനെ ബാധിക്കുന്നതും മറൈൻ പരിസ്ഥിതിയെ ബാധിക്കുന്നതുമായതിനാൽ ഉപയോഗിക്കുന്നതിന് വിലക്കുള്ള മത്സ്യബന്ധന ഉപകരണങ്ങൾ പിടിച്ചെടുത്തു. കുവൈത്ത് സമുദ്രപരിധിയിലേക്കുള്ള ഏതൊരു കടന്നുകയറ്റവും രാജ്യത്തിെൻറ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിെൻറ വിശദമായ റിപ്പോർട്ട് തയാറാക്കി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. വിദേശകാര്യ മന്ത്രാലയം ഇറാൻ അധികൃതരെ വിഷയത്തിെൻറ ഗൗരവം ബോധിപ്പിച്ചു. നിയന്ത്രണങ്ങൾ പാലിക്കാതെ മീൻപിടിക്കുന്നത് രാജ്യത്തെ മത്സ്യസമ്പത്ത് കുറയാൻ കാരണമായിട്ടുണ്ട്.
പ്രത്യുൽപാദന തോതിനേക്കാൾ അധികമായി മത്സ്യംപിടിക്കുന്നതു മൂലം രാജ്യത്തിെൻറ സമുദ്രപരിധിയിലുള്ള മത്സ്യസമ്പത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കടലിലെ കുറവ് കരയിലെ വളർത്തലിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. 10 ശതമാനമാണ് പ്രത്യുൽപാദനം വഴി പ്രതിവർഷം വർധനവ് സംഭവിക്കുന്നത്.
എന്നാൽ, 30 ശതമാനമാണ് ഒാരോ വർഷവും പിടിക്കുന്നത്. ഇത് ചില മത്സ്യങ്ങളുടെ വംശനാശത്തിനുതന്നെ കാരണമാവുമെന്നാണ് മുന്നറിയിപ്പ്.
ആവോലി, ഹമൂർ, അയക്കൂറ, അൽ ശഅം, മീദ് പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
പ്രജനനകാലങ്ങളിലെ മത്സ്യവേട്ടയും ചെറുകണ്ണി വലകളിൽ മത്സ്യം പിടിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് മത്സ്യവേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.