അ​ദീ​ബ് അ​ഹ​മ്മ​ദ്

രാ​ജ്യ വി​ക​സ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ബ‍‍‍ജ​റ്റ്​ -അ​ദീ​ബ് അ​ഹ​മ്മ​ദ്

രാ​ജ്യ​ത്തി​ന് വേ​ണ്ടി​യു​ള്ള ക​രു​ത​ലി​നോ​ടൊ​പ്പം ഭാ​വി​യേ​യും മു​ൻ​കൂ​ട്ടി ക​ണ്ടു​ള്ള ബ​ജ​റ്റാ​ണ് കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് യു​വ പ്ര​വാ​സി വ്യ​വ​സാ​യി​യും ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ്​ എം.​ഡി​യു​മാ​യ അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

രാ​ജ്യ വി​ക​സ​ന​ത്തി​ൽ എം.​എ​സ്.​എം.​ഇ​ക​ൾ​ക്കു​ള്ള പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി​യും വാ​യ്പ ല​ഭ്യ​ത​യും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഊ​ന്ന​ൽ ന​ൽ​കി​യ ബ​ജ​റ്റി​ൽ മു​ദ്ര വാ​യ്പ​ക​ളു​ടെ പ​രി​ധി വ​ർ​ധി​പ്പി​ച്ച​ത് യു​വ സം​രം​ഭ​ങ്ങ​ൾ​ക്ക് നേ​ട്ട​മാ​കും. വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്കു​ള്ള കോ​ർ​പ​റേ​റ്റ് നി​കു​തി 35 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത് പ്ര​തീ​ക്ഷ​യാ​ണ്.

സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു​ള്ള എ​യ്ഞ്ച​ൽ ടാ​ക്സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ എ​ൻ.​ആ​ർ.​ഐ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദീ​ബ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

രാ​ജ്യ​ത്തെ ജി.​ഡി.​പി രം​ഗ​ത്ത് നേ​ട്ട​മു​ണ്ടാ​ക്കു​ന്ന ടൂ​റി​സം, ഹോ​സ്പി​റ്റാ​ലി​റ്റി വ്യ​വ​സാ​യ​ത്തി​ന് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​നം ബ​ജ​റ്റി​ൽ ആ​വ​ശ്യ​മാ​ണ്. ഇ​ന്ത്യ​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് ടൂ​റി​സ​ത്തി​ലൂ​ടെ​യാ​ണ്. ഹോ​സ്പി​റ്റാ​ലി​റ്റി വ്യ​വ​സാ​യ​ത്തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ബ​ജ​റ്റ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യും അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Budget giving priority to country development - Adheeb Ahmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.