കുവൈത്ത് സിറ്റി: വൈദ്യുതി കേബിളുകളുടെ വ്യാപകമായ മോഷണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. മോഷണം സാമ്പത്തിക നഷ്ടത്തിനൊപ്പം വൈദ്യുതിയും വെള്ളവും പോലുള്ള അവശ്യ സേവനങ്ങളിൽ തടസ്സങ്ങളുണ്ടാക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. കേബിൾ മാറ്റിസ്ഥാപിക്കുന്നതും അറ്റകുറ്റപ്പണികളും മറ്റൊരു ബാധ്യതയാണ്. ഇത്തരം കാലതാമസം വിവിധ മേഖലകളിൽ സേവന തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
മോഷണങ്ങളെ ചെറുക്കുന്നതിലെ ശ്രമങ്ങളെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു. ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്ത കുറ്റത്തിന് മൂന്ന് പേരെ അടുത്തിടെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ മോഷ്ടിക്കപ്പെട്ട കേബിളുകൾ വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതിനെ നേരിടാൻ ഊർജിത ശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അനധികൃത വ്യാപാര ശൃംഖലകൾ കണ്ടെത്താനും മോഷ്ടിച്ച കേബിളുകൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതിന് തടയാനും പരിശോധന ശക്തമാക്കും. മോഷ്ടിച്ച വസ്തുക്കൾ പേരുകൾ മാറ്റിയാണ് കടത്തുന്നത് എന്ന സൂചനയുണ്ട്. മോഷണം തടയാൻ കർശന നിരീക്ഷണങ്ങളും പരിശോധനകളും നടന്നുവരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 66 കേബിൾ മോഷണ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തതായി വൈദ്യുതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.