കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കുവൈത്തി ആക്ടിവിസ്റ്റുകൾ. 'Kuwaitis Weep' എന്ന പേരിലാണ് ആക്ടിവിസ്റ്റുകളും അഭിഭാഷകരും കാമ്പയിൻ ആരംഭിച്ചത്. കുവൈത്തിലെ ഇഖാമയുള്ള വിദേശികളെ രാജ്യത്തേക്ക് വരാൻ അനുവദിക്കാത്തത് നീതിയല്ലെന്നാണ് ഇവർ പറയുന്നത്.രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരെ വരാൻ അനുവദിക്കണം.
നിരവധി പേർ കുടുംബത്തെ വേർപിരിഞ്ഞ് താമസിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. കുവൈത്ത് സമ്പദ്വ്യവസ്ഥയെയും കുവൈത്തി ബിസിനസ് ഉടമകളെയും വിദേശികളുടെ പ്രവേശന വിലക്ക് ബാധിക്കുന്നുണ്ട്.കുത്തിവെപ്പ് എടുത്ത കുവൈത്തികൾക്ക് വിദേശത്തു പോയി വരാൻ അനുമതി നൽകിയതിനെ പരാമർശിച്ച് 'പൗരത്വം നോക്കി കോവിഡ് ബാധിക്കില്ലെന്ന്' ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് കാമ്പയിനുമായി രംഗത്തെത്തിയത്. പൊതു സമൂഹത്തിലെയും നിരവധി പേർ കാമ്പയിനെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ രംഗത്തെത്തിയിട്ടുണ്ട്. കാമ്പയിൻ പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് ആഗസ്റ്റ് ഒന്നു മുതൽ വിലക്ക് നീക്കുന്ന മന്ത്രിസഭ തീരുമാനം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.