കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണ മാസാചരണ ഭാഗമായി നിലാവ് കുവൈ ത്ത് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലും ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലും ബോധവത് കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഡോ. വി.പി. ഗംഗാധരനും ഡോ. ചിത്രതാരയും സെമിനാറിന് നേതൃത്വം നൽകി. പ്രിന്‍സിപ്പൽ ഡോ. ബിനുമോന് അതിഥിയെ പരിചയപ്പെടുത്തി. നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്നതാണ് സ്തനാര്‍ബുദം അടക്കമുള്ള കാന്‍സറെന്ന് ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. ആധുനിക കാലത്ത് സ്ത്രീകള്‍ നേരിടുന്ന വലിയ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദമെന്നും വേദനയില്ലാത്ത മുഴകള്‍, തൊലിപ്പുറത്തെ ചുവന്നപാടുകള്‍, സ്തനങ്ങളില്‍ ദ്വാരം എന്നിവ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം മുന്‍ പ്രസിഡൻറും നിലാവ് കുവൈത്ത് രക്ഷാധികാരിയുമായ ഡോ. അമീര്‍ അഹമ്മദ് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രിന്‍സിപ്പൽ സൂസന് രാജേഷ് സ്വാഗതവും നിവ നന്ദിയും പറഞ്ഞു. ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ നടന്ന പിങ്ക് ഡേ ചടങ്ങില്‍ പ്രിന്‍സിപ്പൽ ഡോ. ശാന്ത മറിയ ജയിംസ് അധ്യക്ഷത വഹിച്ചു. 11ാം തവണയാണ് സെന്‍ട്രല്‍ സ്കൂളില്‍ പിങ്ക് ഡേ ആഘോഷം സംഘടിപ്പിക്കുന്നത്. ആയിരത്തിലേറെ കുട്ടികളും അധ്യാപകരും പങ്കെടുത്ത പരിപാടിയില്‍ നിലാവ് പ്രതിനിധികളായ ഹബീബ് മുറ്റിച്ചൂർ, ഹമീദ് മധൂർ, സത്താർ കുന്നിൽ, കെ.വി. മുജീബുല്ല, സലിം കൊമ്മേരി, റഹീം ആരിക്കാടി, സലിം, അൻവർ സാദത്ത് തലശ്ശേരി, ഖാലിദ് ബേക്കല്‍, ഇന്ത്യന്‍ എംബസ്സി പ്രതിനിധി രാജ്നാഥ് സിംഗ്, അമീറ ഹസൻ, സ്കൂൾ മാനേജ്മെൻറ് അംഗം അഹമ്മദ് അൽ ഫലാ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡൻറ് നിലാവ് കുവൈത്ത് രക്ഷാധികാരിയുമായ ഡോ. അമീർ അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.