കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുവൈത്ത് കാർട്ടൂൺ സൊസൈറ്റിയുടെ കാരിക്കേച്ചർ പ്രദർശനം ആരംഭിച്ചു. 'ജറൂസലം കലാകാരന്മാരുടെ കണ്ണുകളിൽ' തലക്കെട്ടിൽ ദൈഇയയിലെ സൊസൈറ്റി ആസ്ഥാനത്താണ് പ്രദർശനം. കുവൈത്തിലെയും മറ്റു അറബ് രാജ്യങ്ങളിലെയും കലാകാരൻമാർ വരച്ച 50 കാരിക്കേച്ചറുകളാണ് പ്രദർശനത്തിലുള്ളത്. ഈ പ്രദർശനത്തിലൂടെ കുവൈത്ത് ജനത പലസ്തീൻ പ്രശ്നത്തോടുള്ള അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണെന്ന് കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് പറഞ്ഞു. റമദാൻ അവസാനിക്കുന്നതു വരെ പ്രദർശനം തുടരുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.