കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റേഴ്സ് മത്സരത്തിൽ ഐ.സി.എസ്.കെ ജേതാക്കളായി. ആൺകുട്ടികളുടെ ടേബിൾ ടെന്നിസ് അണ്ടർ 19,അണ്ടർ 17, അണ്ടർ 14 വിഭാഗത്തിലും പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിലും ഐ.സി.എസ്.കെ ഒന്നാം സ്ഥാനം നേടി.
പെൺകുട്ടികളുടെ അണ്ടർ 19, അണ്ടർ 17 വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ചെസ് മത്സരത്തിൽ പെൺകുട്ടികളുടെ അണ്ടർ19, 14, 11 വിഭാഗത്തിൽ സ്കൂൾ ജേതാക്കളായി. ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. കുട്ടികളുടെ നേട്ടത്തെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. വിദ്യാർഥികളുടെ പ്രതിബദ്ധതയും ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ അർപ്പണബോധവുമാണ് നേട്ടത്തിന് പിന്നിലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.