കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ യൂ​ത്ത് ലീ​ഗ് നേ​താ​വ് എം.​എ. സ​മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സി.എച്ച് സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റം ദീര്‍ഘവീക്ഷണത്തോടെ കണ്ട നേതാവ്

കുവൈത്ത് സിറ്റി: മുസ്‍ലിം സമുദായത്തിന്‍റെ സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റം ദീര്‍ഘവീക്ഷണത്തോടെ കണ്ട നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്നു മുസ്‍ലിം യൂത്ത് ലീഗ് നേതാവ് എം.എ. സമദ് പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലും ഭരണരംഗത്തും പൊതുജീവിതത്തിലുമെല്ലാം സി.എച്ച്. മുഹമ്മദ്‌കോയയുടെ വിജയത്തിന് നിദാനം അദ്ദേഹത്തിന്റെ കൃത്യമായ യാഥാർഥ്യബോധമായിരുന്നുവെന്നും എം.എ. സമദ് കൂട്ടിച്ചേർത്തു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതി ചെയർമാൻ നാസർ മശ്ഹൂർ തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.എം.എ. സമദിനുള്ള മെമന്റോ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നൽകി. സംസ്ഥാന സെക്രട്ടറി എൻജിനീയർ മുഷ്താഖിനുള്ള സഹപ്രവർത്തകരുടെ സ്നേഹോപഹാരം എം.എ. സമദ് കൈമാറി. മെഡ് എക്സ് ചെയർമാൻ ഫാസ് മുഹമ്മദലി ആശംസകളർപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, ശഹീദ് പാട്ടില്ലത്, സെക്രട്ടറിമാരായ ടി.ടി. ഷംസു, റസാഖ് അയ്യൂർ, ഉപദേശക സമിതിയംഗങ്ങളായ ബഷീർ ബാത്ത, പി.വി. ഇബ്രാഹിം, സി.പി. അബ്ദുൽ അസീസ്, കെ.ഐ.സി പ്രസിഡന്റ് ഗഫൂർ ഫൈസി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.

Tags:    
News Summary - CH was a visionary leader in socio-educational progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.