കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി മെഡക്സ് മെഡിക്കൽ ഗ്രൂപ് ചെയർമാൻ വി.പി. മുഹമ്മദ് അലി കൂടിക്കാഴ്ച നടത്തി. കുവൈത്തിന്റെ ആരോഗ്യ മേഖലയിൽ ഇന്ത്യക്കാർ വഹിക്കുന്ന പങ്ക് ഇരുവരും പങ്കുവെച്ചു. സ്വകാര്യ മെഡിക്കൽ സെന്ററുകൾ കുവൈത്തിലെ ആരോഗ്യ മേഖലകളിൽ വരുത്തിയ മാറ്റങ്ങൾ, ഇന്ത്യൻ ഡോക്ടർമാർ, പാരാമെഡിക്കൽ ബിരുദധാരികൾ എന്നിവർക്ക് കുവൈത്തിലുള്ള സ്വീകാര്യത എന്നിവയും ചർച്ചയായി. കുവൈത്തിൽ ഇന്ത്യൻ നിർമിത മരുന്നുകൾ വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യം വിലയിരുത്തിയ ഇരുവരും ഇന്ത്യൻ നിർമിത മരുന്നുകളുടെ ഗുണനിലവാരം മികച്ചതാണെന്നും അഭിപ്രായപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.