എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ചെ​സ് ടൂ​ർ​ണ​മെ​ന്റ്

എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ ചെ​സ് ടൂ​ർ​ണ​മെ​ന്റ്

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ (ഇ.​ഡി.​എ) ചെ​സ് ടൂ​ർ​ണ​മെ​ന്റ് സാ​ൽ​മി​യ അ​ബ് വാ​ബ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ർ​ണ​മെ​ന്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ പ്രി​ൻ​സ് ബേ​ബി, അ​ജി മ​ത്താ​യി, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ ജോ​സ്, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സി ചെ​റി​യാ​ൻ, യൂ​നി​റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ബാ​ബു​രാ​ജ് പ​ള്ളു​രു​ത്തി, പീ​റ്റ​ർ കെ.​മാ​ത്യു, ഫ്രാ​ൻ​സി​സ് ബോ​ൾ​ഗാ​ട്ടി, ജോ​ളി ജോ​ർ​ജ്, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ തെ​രേ​സ ആ​ന്റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചീ​ഫ് അ​ർ​ബി​റ്റ​ർ എ​ൻ.​എ അ​നി​ത രാ​ജേ​ന്ദ്ര​ൻ, ജേ​ക്ക​ബ് ഉ​മ്മ​ൻ, കെ.​ഗി​രീ​ഷ് എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ഒ​ന്നും ര​ണ്ടും മൂ​ന്നും വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി.

Tags:    
News Summary - Chess Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.