കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിച്ച ബാലകലാമേള-2024 കാഴ്ചക്കാരുടെ മനം കവർന്നു. കുവൈത്തിലെ 28 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 1000ത്തോളം മത്സരാർഥികൾ മാറ്റുരച്ചു. 13 വേദികളിലായി 15 മത്സരയിനങ്ങൾ അരങ്ങേറി. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന കലാപ്രകടനങ്ങൾ കാണാൻ മൂവായിരത്തോളം ആളുകളെത്തി. കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ലോക കേരളസഭാംഗം ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു.
വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്, കല കുവൈത്ത് ട്രഷറർ അനിൽകുമാർ, ജോ. സെക്രട്ടറി ബിജോയ്, വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ബാലകലാമേള-2024 ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം കല കുവൈത്ത് പ്രവർത്തകർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.