കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11പേർ അനധികൃതമായി നേടിയ പൗരത്വം കുവൈത്ത് പിൻവലിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ കൗൺസിലാണ് നിർണായക നടപടി സ്വീകരിച്ചത്. ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ചാണ് നടപടി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അധ്യക്ഷനായ കുവൈത്ത് പൗരത്വ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റി ഇതു സംബന്ധിച്ച നിര്‍ദേശം നൽകിയിരുന്നു. പൗരത്വം റദ്ദാക്കപ്പെട്ടവർ സൗദി അറേബ്യ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. വ്യാജ വിവരങ്ങള്‍ നല്കി നിയമവിരുദ്ധമായാണ് ഇവർ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയത്. 1959ലെ കുവൈത്ത് നാഷനാലിറ്റി ലോയിലെ ആർട്ടിക്കിൾ 13, 21എ വകുപ്പുകള്‍ അനുസരിച്ച് വ്യക്തികളുടെ പൗരത്വം പിൻവലിക്കാന്‍ അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.