വ്യോമയാന വകുപ്പിന്‍റെ സർക്കുലർ ഇറങ്ങി; ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക്​​ വിമാനങ്ങൾ അടുത്ത ദിവസം മുതൽ

കുവൈത്ത്​ സിറ്റി: മന്ത്രിസഭ അനുമതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ, ഈജിപ്​ത്​, ബംഗ്ലാദേശ്​, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വിമാന സർവിസിന്​ വ്യോമയാന വകുപ്പ്​ അനുമതി നൽകി. നേരത്തെ മന്ത്രിസഭ പ്രഖ്യാപനം വന്നിരുന്നെങ്കിലും വ്യോമയാന വകുപ്പിന്‍റെ സർക്കുലർ ഇറങ്ങാത്തതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചിരുന്നില്ല.

കൊറോണ എമർജൻസി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക്​ അനുസൃതമായാണ്​ അനുമതി. വാക്​സിൻ സ്വീകരിച്ചിരിക്കണം, 72 മണിക്കൂർ സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തരാണെന്ന്​ തെളിയിക്കുക, ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദിഷ്​ട ആപ്ലിക്കേഷനുകളിൽ രജിസ്​റ്റർ ചെയ്​ത്​ ഗ്രീൻ സിഗ്​നൽ സ്വന്തമാക്കുക, ​ഹോം ക്വാറൻറീൻ അനുഷ്​ഠിക്കുക തുടങ്ങിയവയാണ്​ പ്രധാന നിബന്ധനകൾ.





Tags:    
News Summary - Civil Aviation Department circular issued; Flights from India from next day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.