കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ വിപണി ശുദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് വ്യക്തമാക്കി. ഗവർണറേറ്റുകളിലും, തൊഴിലാളി സൈറ്റുകളിലുമുള്ള പരിശോധനകളിലൂടെയും സന്ദർശനങ്ങളിലൂടെയും ഇത് ഉറപ്പാക്കുമെന്നും സൂചിപ്പിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബിയും മറ്റു ബോർഡ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ സേവന നയങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു യോഗം.
മാനുഷികവും സാമ്പത്തികവുമായ വികസനത്തിൽ രാജ്യത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ഉറപ്പാക്കി തൊഴിൽ വിപണി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള മാൻപവർ അതോറിറ്റിയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. താമസ നിയമം ലംഘിക്കുന്നവരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ പരിശോധനകളും പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങളും മന്ത്രി വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.