കുവൈത്ത് സിറ്റി: താമസ അപ്പാർട്ട്മെന്റുകളിൽനിന്ന് അനാവശ്യമായ വസ്തുക്കൾ നീക്കം ചെയ്യാൻ കെട്ടിട ഉടമകൾ താമസക്കാർക്ക് നിർദേശം നൽകി. വരാന്തകളിലെ ഷൂ റാക്ക്, അലക്കിയത് ഉണക്കാനിടുന്ന സജ്ജീകരണങ്ങൾ, കോണിപ്പടിയിലും മറ്റുമുള്ള തടസ്സങ്ങൾ, വരാന്തകളിലെ തടസ്സങ്ങൾ തുടങ്ങി സഞ്ചാരത്തിന് തടസ്സം നേരിട്ടേക്കാവുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്യാനാണ് നിർദേശം. ഫ്ലാറ്റുകളിലെ താഴ്ചഭാഗം ഗ്ലാസ് ഇട്ടു മറച്ച് സിറ്റിങ് ഏരിയ ആക്കിയവർ അവ പൊളിച്ചു തുടങ്ങിയിട്ടുണ്ട്. ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇവ തടസ്സമാണ് എന്നതിനാലാണിത്. കെട്ടിടങ്ങളിലെ ബേസ്മെന്റുകളിലുള്ള ഓഡിറ്റോറിയങ്ങളും നീക്കം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.