കുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചന യോഗം നടത്തി. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഇന്ത്യ-കുവൈത്ത് സൗഹൃദബന്ധത്തിന്റെ പാരമ്പര്യമായ അടിത്തറയിലൂന്നിക്കൊണ്ടുള്ള മുൻ അമീറിന്റെ സേവനങ്ങളെ കുവൈത്തിലെ ഇന്ത്യൻ സമൂഹം എന്നെന്നും സ്മരിക്കുമെന്ന് പ്രമേയം ഉണർത്തി. അസീസ് തിക്കോടി മുഖ്യപ്രഭാഷണം നടത്തി.ഫിറോസ് നാലകത്ത്, മൻസൂർ ആലക്കൽ, ടി.എം. പ്രജു, ശ്യാം പ്രസാദ്, തുളസീധരൻ തോട്ടക്കര, എം.പി. സുൽഫിക്കർ, ഉബൈദ് ചക്കിട്ടക്കണ്ടി, ആർ.എൻ. ഷൗക്കത്ത്, രാമചന്ദ്രൻ പെരിങ്ങൊളം, സന്ധ്യ ഷിജിത്, ലീന റഹ്മാൻ, കെ.ടി. സമീർ, റൗഫ് പയ്യോളി, ഹമീദ് പാലേരി, വി.എ. ഷംസീർ, എ.സി. ഉമ്മർ, ബാബു പൊയിൽ, മുഹമ്മദ് അഷ്റഫ്, പ്രത്യുമ്നൻ, ജമാലുദ്ദീൻ പത്താറക്കൽ, റജീഷ് സ്രാങ്കിന്റകം, ജയലളിത കൃഷ്ണൻ, രജിത തുളസീധരൻ, അനു സുൽഫി തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും സന്തോഷ് പുനത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.