സി.ബി.എസ്​.ഇ പത്താംക്ലാസ്​ മികച്ച വിജയമെന്ന്​ കമ്യൂണിറ്റി സ്​കൂൾ

കുവൈത്ത്​ സിറ്റി: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ മികച്ച വിജയം നേടിയതായി ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.473 കുട്ടിക​ളിൽ 100 ശതമാനം പേരും വിജയിച്ചു. ഇതിൽ 98 ശതമാനവും ഡിസ്​റ്റിങ്​ഷൻ നേടിയതായും അധികൃതർ വ്യക്​തമാക്കി.

ദേവപ്രിയ സുധീഷ്​, ​െഎറിൻ മേരി കുരുവിള, ഇവിലിൻ സിസാൽ ജോചിം, ജെസിലിൻ സാറ വർഗീസ്​ എന്നിവർ 99.8 ശതമാനം​ മാർക്ക്​ നേടിയപ്പോൾ മുഹമ്മദ്​ തൽഹ ആസിഫ്​ 99.4 ശതമാനവും താഹ റഫീഖ്​ ചിക്​തെ 99.2 ശതമാനവും മാർക്ക്​ നേടി സ്​കൂൾ ടോപ്പർമാരായി.വിജയികളെ സ്​കൂൾ മാനേജ്​മെൻറും അധ്യാപകരും അഭിനന്ദിച്ചു.

Tags:    
News Summary - Community School says CBSE Class X is a great success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.