ഭ​ക്ഷ്യ ഉ​ൽ​പ​ന്ന വി​ല​വ​ർ​ധ​ന​ക്ക്​ അ​നു​മ​തി തേ​ടി ക​മ്പ​നി​ക​ൾ

അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ളു​ടെ വി​ല കൂ​ടി​യ​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​ർ​ധ​ന​​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​

കു​വൈ​ത്ത്​ സി​റ്റി: നി​ര​വ​ധി ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി ക​മ്പ​നി​ക​ൾ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി.

ആ​ഗോ​ള​ത​ല​ത്തി​ൽ അ​സം​സ്​​കൃ​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യും സ​മു​ദ്ര, വ്യോ​മ ച​ര​ക്കു​നീ​ക്ക​ത്തി​െൻറ ചെ​ല​വ്​ വ​ർ​ധി​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ നി​ർ​മാ​താ​ക്ക​ൾ വി​ല​വ​ർ​ധ​ന​ക്ക്​ അ​നു​മ​തി തേ​ടി​യ​ത്.

അ​ഞ്ചു മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ വി​ല​വ​ർ​ധ​ന​യാ​ണ് ക​മ്പ​നി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വാ​ണി​ജ്യ മ​ന്ത്രാ​ല​യം, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം, കോ​ഒാ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി യൂ​നി​യ​ൻ എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ഫു​ഡ്​ പ്രൈ​സി​ങ്​ ക​മ്മി​റ്റി. അ​ഞ്ചു​ശ​ത​മാ​നം വ​രെ വി​ല​വ​ർ​ധ​ന​ക്ക്​ അ​നു​മ​തി ന​ൽ​കാ​നാ​ണ്​ ഇൗ ​ക​മ്മി​റ്റി​ക്ക്​ അ​ധി​കാ​ര​മു​ള്ള​ത്. ഇ​തി​നു​മേ​ൽ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ധാ​വി​യാ​യ ഹ​യ​ർ പ്രൈ​സി​ങ്​ ക​മ്മി​റ്റി​ക്ക്​ വി​ടു​ക​യാ​ണ്​ ചെ​യ്യു​ക. വി​പ​ണി​യെ സ്വ​ത​ന്ത്ര​മാ​യി വി​ട​ണ​മെ​ന്നാ​ണ്​ വ്യാ​പാ​രി സ​മൂ​ഹ​ത്തി​െൻറ ആ​വ​ശ്യം. വി​ല​നി​ർ​ണ​യ​ത്തി​ൽ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​തെ സ്വ​ത​ന്ത്ര​വും മ​ത്സ​ര​ക്ഷ​മ​വു​മാ​യ വി​പ​ണി ഒ​രു​ക്ക​ണ​മെ​ന്നാ​ണ്​ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Companies seeking approval for increase in food product prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.