കുവൈത്ത് സിറ്റി: സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നടപടികളിൽ കേന്ദ്ര സർക്കാർ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആവശ്യപ്പെട്ടു.
മുന്നറിയിപ്പില്ലാതെയുള്ള സർവിസ് റദ്ദാക്കൽ നിരവധി പേരെയും കുടുംബങ്ങളെയും തീരാദുരിതത്തിലാക്കി. കാബിൻ ക്രൂവിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ നിരവധി മാർഗങ്ങൾ ഉണ്ടെന്നിരിക്കെ ഒരു നോട്ടീസും നൽകാതെ മിന്നൽ പണിമുടക്ക് പോലെയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. വിസ നിയന്ത്രണങ്ങളുള്ള കുവൈത്ത് പോലുള്ള ഗൾഫ് രാജ്യത്ത് വിസ തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ മറ്റൊരു വിസ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് നടപടി സ്വീകരിക്കുകയും സർവിസ് മുടങ്ങിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കെ.ഡി.എൻ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.