ബഹ്​റൈൻ സന്ദർശനം കഴിഞ്ഞ്​ വരുന്ന കുവൈത്ത്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 

അനുശോചനം: അമീറി​െൻറ പ്രതിനിധിയായി പ്രധാനമന്ത്രി ബഹ്റൈനിലെത്തി

കുവൈത്ത്​ സിറ്റി: ബഹ്​റൈൻ പ്രധാനമന്ത്രി ശൈഖ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അർപ്പിക്കാൻ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ പ്രതിനിധിയായി പ്രധാനമ​ന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ ബഹ്​റൈൻ സന്ദർശിച്ചു. കുവൈത്ത്​ അമീറി​െൻറ അനുശോചന സന്ദേശം അദ്ദേഹം ബഹ്​റൈൻ രാജാവിന്​ കൈമാറി. തിരിച്ചെത്തിയ പ്രധാനമന്ത്രിയെ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹി​െൻറ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.