കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഇതുസംബന്ധമായ നിർദേശത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നല്‍കിയതായി മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹി അറിയിച്ചു. പുതിയ നിർദേശ പ്രകാരം സ്വകാര്യ ഭവനങ്ങളില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കണക്ഷന് വിച്ഛേദിക്കും. ജല ഉപഭോഗം ഉയര്‍ന്ന നിലയിലാണെങ്കില്‍ വൈദ്യുതിക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡികൾ റദ്ദാക്കുമെന്നും അഹ്മദ് അൽ മൻഫൂഹി വ്യക്തമാക്കി. ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണമെന്നും ഊർജം സംരക്ഷിക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണി ഉറപ്പാക്കുന്നതിന് മന്ത്രാലയം നടപടി സ്വീകരിച്ചതായും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.