കുവൈത്ത് സിറ്റി: അഴിമതി സംബന്ധിച്ച രഹസ്യ വിവരം നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി.
അഴിമതി തടയുകയെന്ന നല്ല ഉദ്ദേശ്യത്തോടെ രഹസ്യവിവരം നൽകുന്നവരുടെ പ്രാധാന്യം അംഗീകരിക്കുന്നു. അന്വേഷണ ഭാഗമായി ഇവരുടെ വിവരം പുറത്തുവിടില്ല. നിയമം അനുശാസിക്കുന്ന എല്ലാ പരിരക്ഷയും അവർക്ക് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ രാജ്യത്തെ ചില പ്രമുഖ സ്പോർട്സ് ക്ലബ് മേധാവികൾക്കെതിരെ അഴിമതിക്കേസ് ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.