വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

വ്യാ​ജ സാ​ധ​ന​ങ്ങ​ൾ വി​റ്റ ഒ​മ്പ​ത് സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ സാ​ധ​ന​ങ്ങ​ൾ വി​റ്റ സാ​ൽ​മി​യ​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഒ​മ്പ​തു സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി. ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ സം​ഘം ഉ​ട​ൻ സ്ഥാ​പ​ന​ങ്ങ​ൾ സീ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ൾ​ക്കു​ള്ള ബാ​ഗു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, ഷൂ​ക​ൾ എ​ന്നി​വ​യു​ടെ വ്യാ​ജ​നു​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും വ​ഞ്ച​ന​യി​ൽ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ണ് ന​ട​പ​ടി. എ​ല്ലാ​ത്ത​രം വാ​ണി​ജ്യ ത​ട്ടി​പ്പു​ക​ളും ചെ​റു​ക്കു​മെ​ന്നും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഫ​ർ​വാ​നി​യ​യി​ൽ നി​ന്ന് പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലു​ള്ള നി​ര​വ​ധി വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു.

Tags:    
News Summary - Counterfeit products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.