കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 1015 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,86,004 പേർക്കാണ് വൈറസ് ബാധിച്ചത്. എട്ടുമരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1057 ആയി. 906 പേർകൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,74,088 പേരാണ്. ബാക്കി 10,859 പേർ ചികിത്സയിലാണ്. 146 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ മൂന്നു പേരുടെ വർധനയുണ്ടായി. 8221 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,46,776 പേർക്ക് വൈറസ് പരിശോധന നടത്തി.
വീണ്ടും പുതിയ കേസുകൾ 1000 കടന്നത് ആശങ്കക്ക് വഴിവെക്കുന്നു. പ്രതിദിന കേസുകൾ വലിയ തോതിൽ കുറയാത്തതും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും ആശങ്കക്ക് വക നൽകുന്നു. രാജ്യത്തെ ആശുപത്രികളിൽ ലഭ്യമായ െഎ.സി.യു വാർഡുകളുടെ മൂന്നിലൊന്ന് ഇതിനകം നിറഞ്ഞു. കൂടുതൽ െഎ.സി.യു വാർഡ് സ്ഥാപിച്ച് ചികിത്സശേഷി വർധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നു. രണ്ടാഴ്ചക്കിടെ ഒന്നര ഇരട്ടിയിലധികമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്.
10 പള്ളികൾ കൂടി അടച്ചു
ജിദ്ദ: നമസ്കരിക്കാനെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ ആറു മേഖലകളിൽ 10 പള്ളികൾ താൽക്കാലികമായി അടച്ചുപൂട്ടാൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ അടച്ച പള്ളികളുടെ എണ്ണം 135 ആയി. അണുമുക്തമാക്കൽ പൂർത്തിയാക്കിയും ആരോഗ്യ സുരക്ഷ നടപടികൾ ഉറപ്പുവരുത്തിയും 108 പള്ളികൾ തുറന്നിട്ടുണ്ട്. ജീസാൻ, റിയാദ്, മക്ക, അസീർ മേഖലകളിൽ രണ്ടുവീതം പള്ളികളും മദീന, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ഒാരോ പള്ളിയുമാണ് ഇപ്പോൾ അടച്ചുപൂട്ടിയത്. പള്ളികളിലേക്ക് വരുന്നവർക്ക് നിശ്ചയിച്ച ആരോഗ്യ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പള്ളി ജീവനക്കാരോട് മന്ത്രാലയം ആവശ്യപ്പെട്ടു. പള്ളികളിൽ മന്ത്രാലയം നിരീക്ഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.