കുവൈത്തിൽ സമീപ ദിവസങ്ങളിൽ കോവിഡ്​ കേസുകൾ കൂടുന്നു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സമീപ ദിവസങ്ങളിൽ കോവിഡ്​ കേസുകൾ കൂടിവരുന്നത്​ ആശങ്ക സൃഷ്​ടിക്കുന്നു. നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക്​ രാജ്യം ചുവടുവെക്കുന്നതിനിടെ കോവിഡ്​ കേസുകൾ കൂടിവരുന്നതാണ്​ ജനങ്ങളിലും അധികൃതരിലും ആശങ്കക്കിടയാക്കുന്നത്​. വെള്ളിയാഴ്​ച 865 പേരും വ്യാഴാഴ്​ച 900 പേരുമാണ്​ രോഗബാധിതരായത്​. കഴിഞ്ഞ മാസം പുതിയ രോഗികൾ കുറയുകയും രോഗമുക്​തരുടെ എണ്ണം കൂടുകയും ചെയ്​തത്​ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചിരുന്നു.

കർഫ്യൂ നീക്കുന്നത്​ ഉൾപ്പെടെ തീരുമാനങ്ങൾ ഇതി​െൻറ അടിസ്ഥാനത്തിലായിരുന്നു. പുതിയ സാഹചര്യത്തിൽ വീണ്ടും കർഫ്യൂവും ലോക്ക്​ ഡൗണും ഏർപ്പെടുത്തുമോ എന്ന സംശയവും ആളുകൾക്കുണ്ട്​. ഇത്തരത്തിൽ പ്രചരിച്ച വാർത്ത കുവൈത്ത്​ ആരോഗ്യ മ​ന്ത്രി വെള്ളിയാഴ്​ച നിഷേധിച്ചിട്ടുണ്ട്​. എന്നാൽ, കേസുകൾ പരിധിവിട്ട്​ കൂടുകയാണെങ്കിൽ കർശന നടപടികൾക്ക്​ അധികൃതർ നിർബന്ധിതരാവും. നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ആളുകൾ അക്ഷരാർഥത്തിൽ തെരുവിലാണ്​.

നിരത്തുകളിൽ വൻ തിരക്കാണ്​ അനുഭവപ്പെടുന്നത്​. മാസ്​ക്​ ധരിക്കുന്നത്​ പോലെയുള്ള സുരക്ഷാ മുൻകരുതലുകളും ചിലർ ലാഘവത്തോടെ കാണുന്നു. കേസുകൾ കൂടുന്നുണ്ടെങ്കിലും മരണ നിരക്ക്​ കുറഞ്ഞത്​ ആശ്വാസമാണ്​. ഒന്നോ രണ്ടോ മൂന്നോ പേർ മാത്രമാണ്​ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്​. നേരത്തെ ഇത്​ ഒമ്പതും പത്തും എത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്​. 200ന്​ മുകളിൽ ഉണ്ടായിരുന്നത്​ ഇപ്പോൾ 94 ആയി ചുരുങ്ങിയത്​ ആശ്വാസമാണ്​. പുതുതായി രോഗബാധിതരാവുന്നതിൽ കൂടുതലും കുവൈത്തികളാണെന്നാണ്​ റിപ്പോർട്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.