ബ​ജ​റ്റ് നി​രാ​ശ​ജ​ന​കം -കെ.​എം.​സി.​സി

കു​വൈ​ത്ത് സി​റ്റി: പൂ​ർ​ണ​മാ​യും കേ​ര​ള​ത്തേ​യും പ്ര​വാ​സി​ക​ളെ​യും അ​വ​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളെ​യെ​ല്ലാം അ​വ​ഗ​ണി​ച്ച ബ​ജ​റ്റ് ഇ​ന്ത്യ​ൻ സ​മ്പ​ദ്ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​​വാ​​സി​​ക​​ളെ പൂ​ർ​ണ​മാ​യും നി​രാ​ശ​പ്പെ​ടു​ത്തി.

പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നോ, വി​മാ​ന ക​മ്പ​നി​ക​ളു​ടെ ചൂ​ഷ​ണം ത​ട​യു​ന്ന​തി​നോ ആ​വ​ശ്യ​മാ​യ ഒ​രു കാ​ര്യ​വും ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടി​ല്ല. കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​ന്റെ പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​​ണ​​ന​യി​ൽ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ഒ​ന്നി​ച്ചു നി​ന്ന് പ്ര​തി​ഷേ​ധം അ​റി​യി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Disappointment in Budget- KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.