കേ​ന്ദ്ര ബ​ജ​റ്റ്: പ്ര​വാ​സി​ക​ൾ​ക്ക് നി​രാ​ശ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന​താ​യി കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച പു​തി​യ ബ​ജ​റ്റും.

മു​ൻ ബ​ജ​റ്റു​ക​ളി​ലും തി​ക​ഞ്ഞ അ​വ​ഗ​ണ നേ​രി​ട്ട പ്ര​വാ​സി​ക​ൾ വ​ലി​യ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട പാ​ക്കേ​ജു​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​ശ്വാ​സ​മാ​കു​ന്ന ഒ​രു പ്ര​ഖ്യാ​പ​ന​വും ഈ ​ബ​ജ​റ്റി​ലും ഉ​ണ്ടാ​യി​ല്ല.

ത​ങ്ങ​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച ബ​ജ​റ്റി​നെ​തി​രെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. പ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഈ ​കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്, യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ൽ, വി​മാ​ന ക​മ്പ​നി​ക​ളു​ടെ ചൂ​ഷ​ണം ത​ട​യ​ൽ, സൗ​ജ​ന്യ ചി​കി​ത്സ പ​ദ്ധ​തി, പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യം എ​ന്നി​വ​യെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളാ​ണ്.

എ​ന്നാ​ൽ ഇ​വ​യോ​ട് പൂ​ർ​ണ​മാ​യും മു​ഖം തി​രി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കാ​ര്യ​വും ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​ൻ സ​മ്പ​​ദ് വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്ത് ല​ക്ഷം കോ​ടി രൂ​പ​യോ​ള​മാ​ണ് പ്ര​വാ​സി​ക​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​ത്ര​യും വി​ദേ​ശ​നാ​ണ്യം രാ​ജ്യ​ത്ത് എ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച​തേ​യി​ല്ല. രാ​ഷ്ട്രീ​യ​സ്ഥി​ര​ത​യും അ​ധി​കാ​ര​വും നി​ല​നി​ര്‍ത്താ​ൻ ബി.​ജെ.​പി അ​നു​കൂ​ല സ​ർ​ക്കാ​റു​ക​ൾ​ക്ക് വാ​രി​ക്കോ​രി ന​ൽ​കി​യ ബ​ജ​റ്റ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ​യും അ​വ​ഗ​ണി​ച്ചു. വോ​ട്ടി​ല്ലാ​ത്ത​താ​ണ് പ്ര​വാ​സി​ക​ളു​ടെ പൂ​ർ​ണ​മാ​യ അ​വ​ഗ​ണ​ന​ക്ക് കാ​ര​ണ​മെ​ന്നും പ്ര​വാ​സി സം​ഘ​ട​ന​ക​ൾ അ​ഭി​പ്രാ​യ​പെ​ടു​ന്നു.

Tags:    
News Summary - Union Budget-Expatriates disappointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.