കുവൈത്ത് സിറ്റി: മുത്ലയിലെ നിരോധിത പ്രദേശത്ത് കടന്നുകയറി ചിത്രീകരണം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. രണ്ട് പ്രവാസികൾ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ സംഘം ഉടൻ തന്നെ സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഇരുവരയെും സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.നിരോധിത മേഖലയിൽ അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും പ്രവാസികൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.