സ​ഫ അ​ൽ ഹാ​ഷിം, അ​ബ്​​ദു​ൽ വ​ഹാ​ബ്​ ബാ​ബ്​​തൈ​ൻ, സ​അ​ദൂ​ൻ അ​ൽ ഹ​മാ​ദ്​, ഫൈ​സ​ൽ അ​ൽ ക​ന്ദ​രി, ആ​ദി​ൽ അ​ൽ ദം​ഹി, യൂ​സു​ഫ്​ അ​ൽ ഫ​ദ്ദാ​ല, മു​ഹ​മ്മ​ദ്​ അ​ൽ ദ​ലാ​ൽ

കു​വൈ​ത്തി​ൽ ഏ​ഴ്​ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ലെ ഏ​ഴ്​ അം​ഗ​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. സ​ഫ അ​ൽ അ​ൽ ഹാ​ഷിം, അ​ബ്​​ദു​ൽ വ​ഹാ​ബ്‌ അ​ൽ ബാ​ബ്തൈ​ൻ, സ​അ​ദൂ​ൻ അ​ൽ ഹ​മാ​ദ്‌, ഫൈ​സ​ൽ അ​ൽ ക​ന്ദ​രി, ആ​ദി​ൽ അ​ൽ ദം​ഹി, യൂ​സു​ഫ്‌ അ​ൽ ഫ​ദ്ദാ​ല, മു​ഹ​മ്മ​ദ്‌ അ​ൽ ദ​ലാ​ൽ എ​ന്നീ എം.​പി​മാ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ക്കാ​ര​ണ​ത്താ​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ക്കേ​ണ്ട പാ​ർ​ല​മെൻറ്​ സെ​ഷ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇൗ ​മാ​സം പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ താ​ര​ത​​മ്യേ​ന കൂ​ടു​ത​ലാ​ണ്.പു​തി​യ കേ​സു​ക​ളി​ൽ അ​ധി​ക​വും സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​െൻറ അ​ഞ്ചാം​ഘ​ട്ട​ത്തി​ലേ​ക്ക്​ ഇ​പ്പോ​ൾ ക​ട​ക്കേ​ണ്ട​തി​ല്ല എ​ന്ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്​ ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്തി​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ഴു​വ​ൻ രാ​ജ്യ​നി​വാ​സി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.