കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച 538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,31,743 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 687 പേർ ഉൾപ്പെടെ 1,22,576 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 811 ആയി. ബാക്കി 8356 പേരാണ് ചികിത്സയിലുള്ളത്. 121 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5105 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ഇതുവരെ 9,65,830 പേർക്ക് കുവൈത്തിൽ കോവിഡ് പരിശോധന നടത്തി. പുതിയ കേസുകളും മരണവും കുറഞ്ഞത് ആശ്വാസമാണ്. പുതിയ കേസുകളേക്കാൾ 149 പേർ അധികം രോഗമുക്തി നേടിയതും ശുഭ വാർത്തയാണ്. അതേസമയം, തീവ്രപരിചരണ വിഭാഗത്തിൽ ഏഴുപേർ വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.