കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ ഭാഗമായുള്ള വിവിധ പ്രശ്നങ്ങളാൽ മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ആശ്വാസം പകരാനായി കെ.കെ. എം.എ മാർഗനിർദേശ പരിപാടി ഒരുക്കുന്നു. റിയാദ് കിങ് സഊദ് സർവകലാശാലയിലെ എമർജൻസി മെഡിക്കൽ സയൻസ് ഫാക്കൽറ്റിയും പ്രമുഖ കൗൺസിലറും ലീഡർഷിപ്പ് കോച്ചുമായ ഡോ. അബ്ദുൽസലാം ഉമർ മേയ് ഒന്നിന് രാത്രി ഒമ്പതിന് കെ.കെ.എം.എ ഒരുക്കുന്ന ഓൺലൈൻ പരിപാടിയിൽ സംവദിക്കും.
രോഗഭീതി, മാനസിക സംഘർഷം എന്നിവ ഉള്ളവർക്കും ജോലി, കുടുംബം, കോവിഡിന് ശേഷമുള്ള അവസ്ഥ തുടങ്ങിയ കാര്യങ്ങളിൽ ആശങ്കപ്പെടുന്നവർക്കും പരിപാടി ഉപകാരപ്പെടും. സൂം വിഡിയോ കോൺഫറൻസിങ് വഴിയും kkma.news എന്ന ഫേസ്ബുക് ഗ്രൂപ്പിലൂടെയുമാണ് ഒരേസമയം ഈ മാർഗനിർദേശക പരിപാടി നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 97420679, 97130710 എന്നീ നമ്പറുകളിലൊന്നിൽ COUNSELING എന്ന് വാട്ട്സ്അപ് സന്ദേശം അയച്ചു രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.