കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് ഉജ്ജ്വലമായി പ്രവർത്തിച്ച ഇന്ത്യൻ ഡോക്ടർമാരെ കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ പ്രഫഷനൽ നെറ്റ്വർക്കും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്തും ചേർന്ന് അനുമോദിച്ചു.
ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ ലളിതമായി നടത്തിയ പരിപാടിയിൽ ഒാൺലൈനായി നിരവധി പേർ പെങ്കടുത്തു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷം കോവിഡ് മൂർധന്യാവസ്ഥയിലെത്തിയ ഘട്ടത്തിൽ ഇന്ത്യൻ എംബസി ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ടെലി കൺസൽേട്ടഷനിൽ പെങ്കടുത്ത ഡോക്ടർമാരെയാണ് ആദരിച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സമൂഹത്തിന് സേവനം ചെയ്ത ഡോക്ടർമാർ അടക്കമുള്ള കോവിഡ് പോരാളികളെ ആദരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അംബാസഡർ പറഞ്ഞു. എംബസിയുടെ നന്ദി പ്രകടനത്തിെൻറ സൂചകമാണ് ഇൗ അനുമോദനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്നും സൗജന്യ ടെലി കൺസൽേട്ടഷൻ നൽകാൻ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം തയാറായിട്ടുണ്ടെന്ന് അംബാസഡർ പ്രഖ്യാപിച്ചു. കൂടുതൽ സ്പെഷലിസ്റ്റുകളെ ഉൾപ്പെടുത്തി വിപുലമായ മെഡിക്കൽ പാനൽ രൂപവത്കരിച്ചിട്ടുണ്ട്.
സൗജന്യ ടെലി കൺസൽേട്ടഷെൻറ സമയവും ഫോൺ നമ്പറും അടക്കമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.