കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിൽ കുവൈത്ത് കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. അസദ് ഹഫീസ്.
രോഗം തടയുന്നതിലും പ്രതിരോധ കുത്തിവെപ്പ് നടപടികൾ കാര്യക്ഷമമാക്കുന്നതിലും കുവൈത്ത് വിജയിച്ചതായി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹിലാൽ സായറുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തെ കോവിഡ് പ്രതിരോധ നടപടികൾക്കുപുറമെ മറ്റു രാജ്യങ്ങളിലേക്ക് സഹായം നൽകുന്നതിലും കുവൈത്ത് ശ്രദ്ധേയമായ നടപടികളെടുത്തു.
കോവിഡിെൻറ തുടക്കത്തിൽതന്നെ ലോകാരോഗ്യ സംഘടനയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം സഹകരിച്ചു. തദ്ദേശീയമായും അന്തർദേശീയ തലത്തിലും കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി നടത്തുന്ന സേവനങ്ങളെയും ഡോ. അസദ് ഹഫീസ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.