കുവൈത്ത് സിറ്റി: കുവൈത്തിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽപെടുത്തി യൂറോപ്യൻ യൂനിയൻ. കോവിഡ് രൂക്ഷമായതിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒരു വർഷത്തിനു ശേഷം നീക്കിയത്.
പുതുക്കിയ പട്ടികയിൽ ചിലെ, റുവാണ്ട, ആസ്ട്രേലിയ, കാനഡ, ജോർഡൻ, ന്യൂസിലൻഡ്, ഖത്തർ, സൗദി, സിംഗപ്പൂർ, ദക്ഷിണ കൊറിയ, യുക്രൈൻ, ഉറുഗ്വെ, ചൈന, ഹോേങ്കാങ്, മക്കാവു, തായ്വാൻ എന്നിവയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.
വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്നും യൂറോപ്പിലെത്തുന്ന സഞ്ചാരികൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന ഫലം കൈവശം വെക്കണം. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് വേണമെങ്കിൽ അതത് രാജ്യത്ത് എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൻറീൻ നിർദേശിക്കാമെന്നും യൂനിയൻ വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്യൻ യൂനിയൻ നിർദേശം അംഗരാജ്യങ്ങൾ അംഗീകരിക്കണമെന്ന് നിർബന്ധമില്ലെന്നും രാജ്യങ്ങൾക്ക് സ്വന്തം തീരുമാനമെടുക്കാമെന്നും യൂനിയൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.