കുവൈത്ത് സിറ്റി: കോവിഡ് ചികിത്സക്കായുള്ള സോട്രോവിമാബ് (7831 വി.െഎ.ആർ) മരുന്ന് കുവൈത്തിൽ ഇൗ ആഴ്ച ഇറക്കുമതി ചെയ്യും. കോവിഡ് രോഗികൾക്ക് സോട്രോവിമാബ് ആൻറിബോഡി ചികിത്സ നൽകാൻ ആരോഗ്യമന്ത്രാലയം ജൂൺ ആദ്യം അനുമതി നൽകിയിരുന്നു. 12 വയസ്സിന് മുകളിലുള്ളവർക്ക് ഇൗ മരുന്ന് നൽകും. 65 വയസ്സിന് മുകളിലുള്ളവർക്കും നൽകുമെങ്കിലും ഒാക്സിജൻ ആവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് നൽകില്ല.
ആഗോളതലത്തിൽ സോട്രോവിമാബ് ഉപയോഗം മൂലം കോവിഡ് രോഗികൾ ഗുരുതരാവസ്ഥയിലെത്തുന്നത് തടയാനും മരണനിരക്ക് 85 ശതമാനം കുറക്കാനും സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തേ യു.എ.ഇയും ഇൗ ചികിത്സക്ക് അനുമതി നൽകിയിരുന്നു. ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്ന മോണോ ക്ലോണൽ ആൻറിബോഡിയാണ് സോട്രോവിമാബ്. കോവിഡ് വകഭേദങ്ങളെ തടയാനും ഇൗ ചികിത്സാരീതി ഉപയോഗപ്പെടുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.