കുവൈത്തിൽ 682 പേർക്കുകൂടി കോവിഡ്​; 720 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 682 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 70,727 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​ച 704 പേർ ഉൾപ്പെടെ 62,330 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 471 ആയി. ബാക്കി 7926 പേരാണ്​ ചികിത്സയിലുള്ളത്​. 124 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

4086 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. 461 കുവൈത്തികൾക്കും 221 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 176 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 152 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 130 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 118 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 106 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

കർഫ്യൂ ലംഘനം: അഞ്ചുപേർ അറസ്​റ്റിൽ
കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ കുവൈത്തിൽ വ്യാഴാഴ്​ച അഞ്ചുപേർ അറസ്​റ്റിലായി. പിടിയിലായ എല്ലാവരും കുവൈത്തികളാണ്​. കാപിറ്റൽ, ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിൽ ഒാരോരുത്തരും അഹ്​മദി ഗവർണറേറ്റിൽ രണ്ടുപേരുമാണ്​ അറസ്​റ്റിലായത്​.. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.