കുവൈത്ത് സിറ്റി: സൈബർ മേഖലയിൽ വർധിച്ചുവരുന്ന വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായി നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി, ഗൂഗ്ൾ ക്ലൗഡ് പ്ലാറ്റ്ഫോം അധികൃതർ ചർച്ച നടത്തി. നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി തലവൻ മുഹമ്മദ് ബൗറാക്കിയും ഗൂഗ്ൾ ക്ലൗഡ് സൈബർ സെയിൽസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ഡെൽഫിനോയുമാണ് ചർച്ച നടത്തിയത്.
സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും ഇവയെ മറികടക്കുന്നതിനുള്ള വഴികൾ ചർച്ചയിൽ അവതരിപ്പിച്ചു. ഡേറ്റയും സൈബർ സുരക്ഷയും വിശകലനം ചെയ്യുന്നതിൽ ഗൂഗിളിന്റെ സാങ്കേതികവിദ്യയിൽനിന്ന് പ്രയോജനം നേടേണ്ടത് പ്രധാനമാണെന്ന് മുഹമ്മദ് ബൗറാക്കി പറഞ്ഞു.
സൈബർ സുരക്ഷയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗൂഗിൾ ക്ലൗഡുമായും മറ്റ് ആഗോള കമ്പനികളുമായും സഹകരിച്ച് പരിശീലനം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ ‘വിഷൻ- 2035ന്’ അനുസൃതമായി രാജ്യത്തെ സൈബർ സുരക്ഷാ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് ഗൂഗിളുമായി സഹകരിക്കുകമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.