കുവൈത്ത് സിറ്റി: ദയ കുവൈത്ത് ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ദുല്‍ ഹാദിയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ അഷ്റഫ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ മത സംഘടന പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് അബ്ദുറഹ്മാന് റമദാന് സന്ദേശം നല്കി.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ദയ കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം ഒരു കോടിയിലേറെ രൂപയുടെ സഹായമാണ് അംഗങ്ങള്‍ക്ക് നല്‍കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. നവാസ് കുന്നുംകൈ സ്വാഗതവും ഒ.പി. ഉസ്മാന് നന്ദിയും രേഖപ്പെടുത്തി. നവാസ് തൃശൂര്‍, മഹ്റൂഫ് റിഗ്ഗയി, ഫിറോസ്, ഹസൻ, അഷ്റഫ്, സാദിഖ് കണ്ണൂർ, സാദിക്ക് തളിപ്പറമ്പ്, നിയാസ് കോട്ടയില്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.